ബാറില്‍ വടിവാളുമായി അക്രമം; 
3 പേർ പിടിയിൽ

violence in bar
വെബ് ഡെസ്ക്

Published on Nov 19, 2025, 12:21 AM | 1 min read


മരട്

മരടിലെ കണ്ണാടിക്കാടുള്ള ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ യുവതിയുടെ കൈക്ക് അടക്കം പരിക്കേറ്റു. ബാര്‍ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.


കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണാടിക്കാട് ജെവികെ പാർക്ക് ബാറിലായിരുന്നു സംഭവം. അഞ്ചംഗസംഘം മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തര്‍ക്കമുണ്ടായി. ബാര്‍ ജീവനക്കാര്‍ ഇത് ചോദ്യംചെയ്തതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. പുറത്തുപോയ അലീനയും സുഹൃത്തുക്കളും തിരികെയെത്തിയത് വടിവാളുമായാണ്. കാറില്‍നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ബാർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. ബാറില്‍നിന്ന് പോയശേഷം അഞ്ചുതവണ പ്രതികള്‍ മടങ്ങിവന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മര്‍ദിച്ചെന്നുമാണ് ബാര്‍ ഉടമയുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Home