പിക്കപ് വാൻ ലോറിയിലിടിച്ച് ഒരാൾക്ക് പരിക്ക്

പെരുമ്പാവൂര്‍
എംസി റോഡില്‍ വട്ടക്കാട്ടുപടിയില്‍ പിക്കപ് വാനും തടികയറ്റിയ ലോറിയും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. വള്ളക്കടവ് ഐഷ മന്‍സില്‍ വീട്ടില്‍ നൗഫലിനാണ് (37) പരിക്കേറ്റത്.
വാനിൽ കുടുങ്ങിയ നൗഫലിനെ നാട്ടുകാർ രക്ഷപ്പെടുത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വ പുലര്‍ച്ചെ 3.45 നാണ് അപകടം. മൂവാറ്റുപുഴയിൽനിന്ന് മീൻ കയറ്റി പെരുമ്പാവൂർക്ക് വരികയായിരുന്നു വാന്‍.







0 comments