വത്സല ലോട്ടറിവിൽപ്പന തുടങ്ങി, പ്രതീക്ഷയുടെ ചക്രത്തിലേറി

കാലടി
അതിജീവനത്തിനായി ലോട്ടറിവിൽപ്പന തുടങ്ങിയിരിക്കുകയാണ് കാലടി വട്ടപറമ്പിലെ അർബുദബാധിതയും ഭിന്നശേഷിക്കാരിയുമായ പാറമേൽ വത്സല. 59 വയസ്സുള്ള വത്സല 10 വർഷമായി അർബുദബാധിതയാണ്. പട്ടികജാതി വിഭാഗത്തിലുള്ള വത്സലയ്‌ക്ക് മൂന്നാംവയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളർന്നു. ഭർത്താവ് പ്രഭാകരന് കൂലിപ്പണിയാണ്. മകൻ പ്ലസ്-ടു കഴിഞ്ഞിട്ടേയുള്ളൂ. ഇവർക്ക് ജനപ്രതിനിധികൾ ഇടപെട്ട് സംസ്ഥാന വികലാംഗ കോർപറേഷൻ ഇലക്ട്രോണിക് വീൽചെയർ നൽകിയിരുന്നു. ഇതിൽ സഞ്ചരിച്ചാണ് ലോട്ടറിവിൽപ്പന. അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാനും കാലടി പഞ്ചായത്തംഗം പി കെ കുഞ്ഞപ്പനുമാണ് സഹായിച്ചത്. സിജോ ചൊവ്വരാൻ ടിക്കറ്റ് വാങ്ങി ആദ്യവിൽപ്പന നിർവഹിച്ചു.









0 comments