ഉദയംപേരൂരിന് പുതു ലൈഫ്

ഉദയംപേരൂർ പൊതുശ്മശാനം
കെ ആർ ബൈജു
Published on Sep 25, 2025, 03:22 AM | 1 min read
തൃപ്പൂണിത്തുറ
സമസ്‌തമേഖലകളിലും വികസനം കൈയൊപ്പുചാർത്തിയ അഞ്ചുവർഷംകൊണ്ട് ഉദയംപേരൂർ പഞ്ചായത്ത് നേടിയത് സമാനതകളില്ലാത്ത മുന്നേറ്റം. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷനിൽ മുൻ യുഡിഎഫ് ഭരണസമിതി എട്ടു വീടുകൾ മാത്രം നൽകിയപ്പോൾ 2020ൽ അധികാരമേറ്റ എൽഡിഎഫ് ഭരണസമിതി പൂർത്തിയാക്കിയത് 222 സ്വപ്നഭവനങ്ങൾ. 300 ഗുണഭോക്താക്കളാണ് കരാർ ഒപ്പിട്ടത്. പ്രസിഡന്റ് : സജിത മുരളി. വൈസ് പ്രസിഡന്റ് : എസ് എ ഗോപി.
മത്സ്യത്തൊഴിലാളി മേഖലയിൽ 105 ഉം പട്ടികജാതി വിഭാഗത്തിന് 48 വീടും നിർമിച്ചു നൽകി.
ദീർഘകാല ആവശ്യമായിരുന്ന പൊതുശ്മശാനം പൂർത്തിയാക്കി
മത്സ്യമേഖലയിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കുടിവെള്ള ടാങ്കുകൾ
തീരമേഖലയിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് 22.65 ലക്ഷം രൂപ നൽകി
നടക്കാവ് മുളന്തുരുത്തി റോഡിൽ സിസിടിവി സ്ഥാപിച്ച് മാലിന്യം തള്ളൽ തടഞ്ഞു
എല്ലാ വാർഡിലും രണ്ട് എംസിഎഫുകൾ
സ്കൂളുകളിൽ തുമ്പൂർമുഴി മോഡൽ ജൈവമാലിന്യ സംസ്കരണപ്ലാന്റുകൾ
64 പുതിയ റോഡുകൾ നിർമാണം പൂർത്തിയാക്കി.
പട്ടികജാതി വിഭാഗത്തിനായി ഇൻഡസ്ട്രിയൽ യൂണിറ്റ് ആരംഭിച്ചു
പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠനമുറികൾ നിർമിച്ചുനൽകി
ഫിഷറീസ് ആശുപത്രി നവീകരിച്ച് കുടുംബാരോഗ്യകേന്ദ്രമാക്കി
പഞ്ചായത്തിലെ മുഴുവൻ സ്കൂളിലും സാനിറ്ററി പാഡ് വെൻഡിങ് മെഷീനും ഇൻസുലേറ്ററും
എല്ലാ വാർഡിലും കൃഷിസമൃദ്ധി യൂണിറ്റുകൾ
പൂത്തോട്ട എസ്എൻ ലോ കോളേജിന്റെ സഹകരണത്തോടെ എല്ലാവർക്കും സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന തർക്കരഹിത പഞ്ചായത്ത് പദ്ധതി
മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉറപ്പുവരുത്തുന്നതിന് തൊഴിലാളികൾക്ക് സൗജന്യമായി വഞ്ചിയും വലയും നൽകി
അങ്കണവാടികളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഒമ്പതാംവാർഡിൽ സ്മാർട്ട് അങ്കണവാടിയും നിർമിച്ചു.









0 comments