ഓണത്തിരക്ക് ; അങ്കമാലി പട്ടണത്തിൽ ഗതാഗതപരിഷ്കാരം നടപ്പാക്കി

അങ്കമാലി
ഓണത്തിരക്കിനോടനുബന്ധിച്ച് അങ്കമാലി ടൗണിലെ പ്രധാന കവലകളിൽ ഗതാഗതപരിഷ്കാരം നടപ്പാക്കി. ടിബി ജങ്‌ഷനിലും അങ്ങാടിക്കടവ് ജങ്ഷനിലും താൽക്കാലിക കോൺ (കുറ്റി) സ്ഥാപിച്ചു. ടിബി ജങ്‌ഷനിൽ ദേശീയപാത ഭാഗത്തേക്ക് പോകുന്ന ബസുകൾ താലൂക്കാശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോറിന്റെ മുൻവശത്തേക്കും ദേശീയപാതയിൽനിന്ന് മഞ്ഞപ്ര ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിൽ സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിലും നിർത്തണമെന്ന് നിർദേശം നൽകി.
എൽഎഫിൽനിന്ന് ക്യാമ്പ് ഷെഡ് റോഡിലേക്ക് കടക്കുന്ന വശത്തെ ബസ് സ്റ്റോപ്പ് പ്രസിഡന്റ് ബാർ ഹോട്ടലിന്റെ മുൻവശത്തേക്ക് മാറ്റി. വരുംദിവസങ്ങളിൽ ക്യാമ്പ് ഷെഡ് റോഡിന്റെയും ഓൾഡ് മാർക്കറ്റ് റോഡിന്റെയും ഒരുവശത്ത് പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലേക്ക് വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യ പാർക്കിങ് വ്യാപാരി വ്യവസായികളുടെ സഹായത്തോടെ നൽകാനും ട്രാഫിക് റഗുലേറ്റർ കമ്മിറ്റിയിൽ തീരുമാനമായി.








0 comments