ആവേശമായി തൃക്കാക്കര നഗരസഭ കൺവൻഷൻ

കാക്കനാട്
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും എൽഡിഎഫ് തൃക്കാക്കര നഗരസഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് ഒഴുകിയെത്തി നാട്. സ്‌ത്രീകളും യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ തിങ്ങിനിറഞ്ഞ ഹാളിൽ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്പോൾ ഹർഷാരവം ഉയർന്നു. 48 വാർഡിലെ സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി കെ കെ സന്തോഷ് ബാബു അധ്യക്ഷനായി. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറി സി കെ ഷാജി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി, എൻസിപി ജില്ലാ സെക്രട്ടറി ഒ എൻ ഇന്ദ്രകുമാർ, ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് എ എ ബാവ, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറി ദിനേശ് ബാലൻ, എം ഇ ഹസൈനാർ എന്നിവർ സംസാരിച്ചു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.









0 comments