സൂപ്പർമാർക്കറ്റിൽനിന്ന് ഒരുലക്ഷം രൂപ കവർന്നു

പെരുമ്പാവൂർ
ഒന്നാംമൈൽ മരയ്ക്കാർ റോഡിനുസമീപം എസ് എൻ സൂപ്പർമാർക്കറ്റിൽനിന്ന് ഒരുലക്ഷം രൂപ മോഷ്ടിച്ചു. അലുമിനിയം ഷീറ്റും പ്ലാസ്റ്റർ ഓഫ് പാരിസും ഉപയോഗിച്ച് നിർമിച്ച മേൽക്കൂര പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. വെള്ളി രാത്രി 12നാണ് മോഷണം. മുഖം മറച്ചും കുട ചൂടിയുമാണ് മോഷണം നടത്തിയത്. കാമറകൾ പലദിക്കുകളിലേക്കും തിരിച്ചുവച്ചിട്ടുണ്ട്. കടയുടമ വിജി പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസംമുന്പ് കോതമംഗലത്തെ ഹൈപ്പർ മാർക്കറ്റിൽനിന്ന് അരലക്ഷത്തിലേറെ രൂപ മോഷ്ടിച്ചിരുന്നു.









0 comments