എ കെ ജോസഫിന് നാട് വിടനൽകി

സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ച എ കെ ജോസഫിന്റെ മൃതദേഹത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പാർടി പതാക പുതപ്പിക്കുന്നു
അങ്കമാലി
മഞ്ഞപ്രയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ കെ ജോസഫിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.
ഞായർ വൈകിട്ടാണ് എ കെ ജോസഫ് അന്തരിച്ചത്. തിങ്കൾ രാവിലെ ഒമ്പതിന് സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പാർടി പതാക പുതപ്പിച്ചു.
എസ് ശർമ, യാക്കോബായസഭ അങ്കമാലി ഭദ്രാസന വലിയ മെത്രാപോലീത്ത എബ്രഹാം മോർ സേവേറിയോസ്, ഫാ. വർഗീസ് പൊട്ടയ്ക്കൽ, ഫാ. വർഗീസ് അറയ്ക്കൽ, ടി കെ മോഹനൻ, കെ കെ ഷിബു, സി കെ സലിംകുമാർ, കെ പി റെജിഷ്, മാത്യൂസ് കോലഞ്ചേരി, ജോണി തോട്ടങ്കര, വത്സലകുമാരി വേണു തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ചന്ദ്രപ്പുര ജങ്ഷനിൽ സർവകക്ഷിയോഗം സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ എ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി.









0 comments