ഉപജില്ലാ കലോത്സവങ്ങൾ തുടങ്ങി

കോതമംഗലം ഉപജില്ലാ കലോത്സവം കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. നാലായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാലുദിവസം നീളുന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോതമംഗലം എഇഒ കെ ബി സജീവ് പതാക ഉയർത്തി. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം പി ഗോപി അധ്യക്ഷനായി. ജനറൽ കൺവീനർ ജിനി കെ കുര്യാക്കോസ്, ഫാ. എൽദോസ് തോമ്പ്രയിൽ, എം പി മത്തായികുഞ്ഞ്, മഞ്ജു സാബു, ജിജോ ആന്റണി, ലിസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
കൂത്താട്ടുകുളം
ഉപജില്ലാ കലോത്സവം ‘സാരംഗ് 2025’ന് പാലക്കുഴ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ഉപജില്ലയിലെ 40 സ്കൂളിൽനിന്ന് 2800 കുട്ടികൾ പങ്കെടുക്കുന്നു. വിളംബരജാഥ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ ഫ്ലാഗ് ഓഫ് ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി കലോത്സവം ഉദ്ഘാടനം ചെയ്തു.
മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. മിമിക്രി സിനി ആർട്ടിസ്റ്റ് ബിൽബിൻ ഗിന്നസ് മുഖ്യാതിഥിയായി. പ്രീതി അനിൽ, ബിജു മുണ്ടപ്ലാക്കൽ, ഉല്ലാസ് തോമസ്, സിബി ജോർജ്, എൻ കെ ജോസ്, ആലീസ് ഷാജു തുടങ്ങിയവർ സംസാരിച്ചു. ഏഴിന് സമാപിക്കും.
പിറവം
പിറവം ഉപജില്ലാ കലോത്സവം "ഉത്സവ് 2കെ25' മണീട് ഗവ. വിഎച്ച്എസിൽ തുടക്കമായി. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷനായി. കലോത്സവ ലോഗോ തയ്യാറാക്കിയ പാമ്പാക്കുട ജിഎച്ച്എസ് സ്കൂൾ വിദ്യാർഥി അഭിനവ് ജീസിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ അനുമോദിച്ചു.
ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റുകളായ മൈഥിലി ശ്യാം, ശ്രീലക്ഷ്മി എന്നിവർ മുഖ്യാതിഥികളായി. പി വി സ്റ്റീഫൻ, മോളി തോമസ്, ജ്യോതി രാജീവ്, പി പ്രമോദ്, രഞ്ജി സുരേഷ്, ബിനി ശിവദാസ്, എം പി സജീവ് തുടങ്ങിയവർ സംസാരിച്ചു.









0 comments