കോതമംഗലം ഉപജില്ലാ കലോത്സവം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്‌എസ്‌എസിന് കിരീടം

കോതമംഗലം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം ട്രോഫിയുമായി
കോതമംഗലം
കോതമംഗലം ഉപജില്ലാ കലോത്സവത്തിൽ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്.
അറബിക് കലോത്സവത്തിൽ പല്ലാരിമംഗലം ജിവിഎച്ച്എസ്എസ്, സംസ്കൃത കലോത്സവത്തിൽ ഫാത്തിമ മാതാ യുപിഎസ് മാലിപ്പാറ എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി.
സമാപനസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം പി ഗോപി അധ്യക്ഷനായി. സ്കൂൾ മാനേജർ എം പി മത്തായികുഞ്ഞ്, ഫാ. എൽദോസ് തോമ്പ്രയിൽ, മഞ്ജു സാബു, ലിസി ജോസഫ്, ലിസി ജോസ്, കെ ബി സജീവ്, ജിനി കെ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.









0 comments