കടാതി കുര്യൻമലയിൽ മിനി സ്റ്റേഡിയം തുറന്നു

മൂവാറ്റുപുഴ
കടാതി കുര്യൻമലയിൽ നിർമിച്ച കെ ആർ സദാശിവൻനായർ സ്മാരക മുൻസിപ്പൽ മിനി സ്റ്റേഡിയം കായികമന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ പി പി എൽദോസ് അധ്യക്ഷനായി. സംസ്ഥാന സർക്കാർ 35 ലക്ഷവും നഗരസഭ 10 ലക്ഷവും എംപി ഫണ്ട് 10 ലക്ഷവും എംഎൽഎ ഫണ്ട് 15 ലക്ഷവും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മേരി ജോർജ് തോട്ടം, സിനി ബിജു, ജോസ് കുര്യാക്കോസ്, പി എം അബ്ദുൽ സലാം, അജി മുണ്ടാട്ട്, നിസ അഷറഫ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടായി.









0 comments