തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം ; ജില്ലയിൽ വിതരണം ചെയ്തത് 19 ലക്ഷം ഫോമുകൾ

കൊച്ചി
തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 19,33,313 എന്യൂമറേഷൻ ഫോമുകൾ വിതരണംചെയ്‌തു. വിതരണം ആരംഭിച്ച് 11 ദിവസംകൊണ്ടാണിത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ 1,61,673 ഫോമുകൾ (85.14 ശതമാനം) പൂർത്തിയാക്കി. പെരുമ്പാവൂർ, അങ്കമാലി, വൈപ്പിൻ മണ്ഡലങ്ങളിലും വിതരണം 80 ശതമാനം പിന്നിട്ടിട്ടുണ്ട്. ആകെ 2325 ബിഎൽഒമാരെയാണ് വിതരണത്തിന് നിയോഗിച്ചിരിക്കുന്നത്.
നഗരമേഖലകളിൽ ഫോം വിതരണം കാര്യക്ഷമമാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെയും ഫ്ലാറ്റ് അസോസിയേഷനുകളുടെയും സഹകരണം ഉറപ്പാക്കാൻ പ്രത്യേകയോഗം വിളിക്കുമെന്നും കലക്ടർ അറിയിച്ചു. voters.eci.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി ഫോം സമർപ്പിക്കാനും അവസരമുണ്ട്. കലക്ടറുടെ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കലക്ടർമാരായ സുനിൽ മാത്യു, വി ഇ അബ്ബാസ്, കെ മനോജ് എന്നിവർ സംസാരിച്ചു.









0 comments