പൂട്ടിക്കിടന്ന കടമുറിയുടെ ഭിത്തി തുരന്നനിലയിൽ

പറവൂർ ടെംപിൾ റോഡിൽ പൂട്ടിക്കിടന്ന കടമുറിയുടെ ഭിത്തി തുരന്നനിലയിൽ
പറവൂർ
ടെന്പിൾ റോഡിൽ ഏറെക്കാലമായി പൂട്ടിക്കിടന്ന രണ്ട് കടമുറികളുടെ പിന്നിലെ ഭിത്തി തുരന്നനിലയിൽ കണ്ടെത്തി. നഗരസഭ അഞ്ചാം വാർഡിൽ എൽഡിഎഫ് ഓഫീസിനായി കടകളുടെ മുൻവശത്തെ ഷട്ടർ വെള്ളിയാഴ്‌ച തുറന്നപ്പോഴാണ് ഭിത്തി തുരന്നനിലയിൽ കണ്ടത്.
മുനിസിപ്പൽ കവലയിൽനിന്ന് വടക്കോട്ട് പോകുമ്പോൾ വലതുവശത്തുള്ള പഴയ ഓടിട്ട കെട്ടിടത്തിന്റെ രണ്ട് കടമുറികളുടെ ചുവരുകളാണ് ഒരാൾക്ക് കടക്കാൻ കഴിയുംവിധം തുരന്നത്. ഉടമസ്ഥൻ ജല അതോറിറ്റിയിൽ അപേക്ഷ നൽകിയതിനെത്തുടർന്ന് ഒരു കടയുടെ ഉള്ളിലെ വാട്ടർ കണക്‌ഷൻ വിച്ഛേദിച്ചിരുന്നു. ആ കണക്‌ഷൻ ടാപ്പ് വച്ച് പുനഃസ്ഥാപിച്ചതായും കണ്ടെത്തി.
ഉടമ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കടമുറിയുടെ ഭിത്തി തുരന്ന നിലയിലായതിനെത്തുടർന്ന് ഇതിന്റെ അകത്ത് ഒരാൾ കയറി കിടക്കാറുണ്ടെന്നും ഇയാൾ അലഞ്ഞുതിരിയുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ഭിത്തി തുരന്നത് ഇയാളാണോയെന്ന് വ്യക്തമല്ല.









0 comments