ഓഹരിവ്യാപാര തട്ടിപ്പ് ; കാക്കനാട് സ്വദേശിക്ക് 16.33 ലക്ഷം നഷ്ടപ്പെട്ടു

കാക്കനാട്
ഓഹരിവ്യാപാരത്തിലൂടെ അധികവരുമാനം വാഗ്ദാനംചെയ്ത് കാക്കനാട് സ്വദേശിയിൽനിന്ന് 16.33 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു.
കാക്കനാട് സ്വദേശി ജയൻ നൽകിയ പരാതിയിൽ രണക് എന്റർപ്രൈസ് ഉടമയ്‌ക്കെതിരെയാണ് കേസ്. ഫെയ്‌സ്ബുക് വഴി ഓഹരിവ്യാപാരത്തിലൂടെ വൻലാഭം ലഭിക്കുമെന്ന് ഉറപ്പുനൽകിയശേഷം വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കി. ഗ്രൂപ്പിൽ നൽകിയ ലിങ്ക് വഴി സ്വകാര്യ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യിച്ചശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാരൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 25 മുതൽ ജൂൺ 12 വരെ പലതവണയായി 16.33 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് ലാഭവിഹിതം നൽകാതായതോടെ തട്ടിപ്പിനിരയായ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.









0 comments