കാലടിയിലെ മുഴുവൻ സ്കൂളുകളും പുകയിലമുക്തം

കാലടി
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പുകയിലമുക്തമായതായി ആരോഗ്യവകുപ്പ്. പുകയില ലഹരിമുക്ത തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കാലടി പഞ്ചായത്തിലെ ഗവ. എൽപി സ്കൂൾ മാണിക്യമംഗലം, ഗവ. എൽപി സ്കൂൾ കാലടി, എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, ബ്രഹ്മാനന്ദോദയ സ്കൂൾ, സെന്റ് ആന്റണീസ് യുപി സ്കൂൾ, ശ്രീകാഞ്ചി കാമകോടി സ്കൂൾ, സെന്റ് ക്ലെയർ സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് പുകയിലരഹിതമായി പ്രഖ്യാപിച്ചത്.
സ്കൂളിനകത്തും പുറത്തും പുകയിലരഹിത ബോർഡ് സ്ഥാപിക്കുക, പുകയിലരഹിത ലഹരിവിമുക്ത പരിപാടികൾ നടപ്പാക്കുക, സ്കൂളിന്റെ 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, സമീപസ്ഥാപനങ്ങളിൽ "പുകയിലരഹിത" ബോർഡ് ഉണ്ടായിരിക്കുക തുടങ്ങിയവയാണ് പുകയിലവിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി പ്രഖ്യാപനം നടത്തി.
ഷാനിത നൗഷാദ് അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ പി കെ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. പുകയിലരഹിത പരിപാടിയുടെ പഞ്ചായത്ത് ബ്രാൻഡ് അംബാസഡർ സിജു കല്ലുങ്ങൽ പ്രഖ്യാപനപത്രം കൈമാറി. പ്രധാനാധ്യാപിക സഫിയ ജമാൽ, ശാന്ത ചാക്കോ, ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.








0 comments