ലഹരിവിരുദ്ധ ക്യാമ്പയിൻ തുടങ്ങി

പറവൂർ
ചിറ്റാറ്റുകര പഞ്ചായത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി.
മാന്ത്രികൻ വിനോദ് നാറാണാട്ട് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കിറ്റി ഷോ അവതരിപ്പിച്ചു. പറവൂർ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥൻ സലാവുദ്ദീൻ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പി പി അരൂഷ്, ലൈബി സാജു, വി എ താജുദ്ദീൻ, അജയ് ജോർജ്, കെ ജെ ഷീബ എന്നിവർ സംസാരിച്ചു.








0 comments