കനാലിൽ വീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷിച്ചു

കൊച്ചി
എറണാകുളം മാർക്കറ്റിനടുത്ത് കനാലിൽ വീണ് ചെളിയിൽ പുതഞ്ഞനിലയിൽ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. വ്യാഴം രാത്രി 9.15നായിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നൽപ്പത് വയസ്സു തോന്നിക്കുന്നയാളെ അവശനിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി കനാലിൽ ആരോ വീണതായി പരിസരവാസികളാണ് ആദ്യം പൊലീസിൽ അറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ക്ലബ് റോഡ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി. കനാലിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ചെളിയിൽ പുതഞ്ഞനിലയിൽ യുവാവിനെ കണ്ടെത്തിയത്. അഗ്നി രക്ഷാസേന സീനിയർ ഫയർ ഓഫീസർ കെ ബി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ എം കണ്ണൻ, വിപിൻ ചന്ദ്രൻ എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.









0 comments