ഇടക്കൊച്ചി പ്രഭാകരനെ അനുസ്‌മരിച്ചു

Remembrance

ഇടക്കൊച്ചി പ്രഭാകരൻ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച്‌ നടത്തിയ സാംസ്കാരിക സമ്മേളനം 
സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2025, 01:36 AM | 1 min read

പള്ളുരുത്തി


ഇടക്കൊച്ചി പ്രഭാകരൻസ്മാരക കലാമന്ദിരത്തിന്റെ നേതൃത്വത്തിൽ ഇടക്കൊച്ചി പ്രഭാകരന്റെ 20–-ാം അനുസ്മരണം നടത്തി. രാവിലെ ദീപശിഖാപ്രയാണത്തോടെ തുടക്കംകുറിച്ച ‘സ്നേഹസാന്ദ്രം’ പരിപാടിയിൽ ജോൺ ഫെർണാണ്ടസ് അനുസ്മരണം നടത്തി.


കാഥികൻ അയിലം ഉണ്ണിക്കൃഷ്ണനെ പുളിമാത്ത് ശ്രീകുമാർ അനുസ്മരിച്ചു. ഇടക്കൊച്ചി പ്രഭാകരന്റെ പഴയ കഥാപ്രസംഗ ഈരടികൾ ഇടക്കൊച്ചി സലിംകുമാർ അവതരിപ്പിച്ചു. ആർദ്ര മരിയ, ഗൗരി കവിരാജ്, സി എൻ സ്നേഹലത, അനിത ചന്ദ്രൻ എന്നിവർ കഥാപ്രസംഗവും പൂർണിമ ആർ പൈ, ആതിര അതുൽകൃഷ്ണ എന്നിവർ മോഹിനിയാട്ടവും തിരുവാതിരയും അവതരിപ്പിച്ചു.


സാംസ്കാരികസമ്മേളനം സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്തു. ജി കെ പിള്ള തെക്കേടത്ത്‌ അധ്യക്ഷനായി. തൊടിയൂർ വസന്തകുമാരിക്ക് കാഥികശ്രീ പുരസ്കാരം നൽകി. വിജയൻ മാവുങ്കൽ, ലെനിൻ ഇടക്കൊച്ചി, എം വി രമേഷ് ചന്ദ്രൻ, പള്ളുരുത്തി രാമചന്ദ്രൻ, എറണാകുളം പൊന്നൻ, കണ്ണൻ ജീനാഥ്, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു. 20 അമ്മമാർക്ക് മുണ്ടും നേര്യതും നൽകി. മോളി കണ്ണമാലി, റോയി പള്ളുരുത്തി എന്നീ കലാപ്രതിഭകളെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home