എസ് വാസു അനുസ്മരണം: ബഹുജനറാലിയും സമ്മേളനവും ഇന്ന്

എസ് വാസു ചരമവാർഷിക ദിനത്തിൽ ഏരിയ സെക്രട്ടറി ടി വി നിധിൻ പതാക ഉയർത്തുന്നു
പറവൂർ
സിപിഐ എം നേതാവും കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റുമായിരുന്ന എസ് വാസുവിന്റെ 25–-ാം ചരമവാർഷിക ദിനം ആചരിച്ചു.
കൈതാരത്ത് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ പതാക ഉയർത്തി അനുസ്മരണപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റിയംഗം പി കെ സോമൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി പി അജിത്ത്കുമാർ, എൽ ആദർശ്, കെ എം അംബ്രോസ്, എൻ എസ് അനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ കെ കെ സതീശൻ, എ ജി മുരളി, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി എന്നിവർ സംസാരിച്ചു.
ഞായർ വൈകിട്ട് 4.30ന് തൃക്കപുരം, ബ്ലോക്കുപടി എന്നിവിടങ്ങളിൽനിന്ന് ചുവപ്പുസേന പരേഡും ബഹുജനറാലിയും തുടങ്ങും. ആറിന് കൈതാരത്ത് അനുസ്മരണ സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അധ്യക്ഷനാകും. കലാപരിപാടികളും നടക്കും.








0 comments