കെ വാസുവിനെ അനുസ്‌മരിച്ചു

ദേശം കുന്നുംപുറത്ത് സംഘടിപ്പിച്ച കെ വാസു അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനംചെയ്യുന്നു
നെടുമ്പാശേരി
കെഎസ്‌കെടിയു നേതാവായിരുന്ന കെ വാസുവിനെ അനുസ്‌മരിച്ചു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണങ്ങളും പതാക ഉയർത്തലും നടത്തി.
സിപിഐ എം ചെങ്ങമനാട് ലോക്കൽ കമ്മിറ്റി ദേശം കുന്നുംപുറത്ത് സംഘടിപ്പിച്ച കെ വാസു അനുസ്മരണം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ആലുവ ഏരിയ സെക്രട്ടറി ഇ എം സലിം അധ്യക്ഷനായി.
സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാകമ്മിറ്റി അംഗം വി സലിം, പി എ രഘുനാഥ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, പി ജെ അനിൽ, ടി എ ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. ദേശം കവലയിൽനിന്ന് ആരംഭിച്ച പ്രകടനം കുന്നുംപുറത്ത് സമാപിച്ചു.
അനുസ്മരണദിനത്തിൽ കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ചെങ്ങമനാട് ദേശം പുറയാറിൽ പതാക ഉയർത്തി.
പെരുമ്പാവൂർ
കെഎസ്-കെടിയു ജില്ലാ പ്രസിഡന്റായിരുന്ന കെ വാസുവിനെ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അറക്കപ്പടിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡന്റ് എം പി ഉദയൻ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് എം കെ ബാലൻ, സിപിഐ എം ലോക്കൽ സെക്രട്ടറി സി പി ഫൈസൽ, കെ വി ജയകുമാർ എന്നിവർ സംസാരിച്ചു.
ചോറ്റാനിക്കര
കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന കെ വാസുവിനെ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരിച്ചു.
സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി ആർ ഷാനവാസ് അധ്യക്ഷനായി. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ്, പി കെ സുബ്രഹ്മണ്യൻ, ജി ജയരാജ്, ഓമന ധർമൻ, മിനി അജിത്, കെ എൻ സുരേഷ് എന്നിവർ സംസാരിച്ചു.
പള്ളുരുത്തി
കെഎസ്‌കെടിയു പള്ളുരുത്തി ഏരിയ കമ്മിറ്റി കെ വാസുവിന്റെ 15-–ാം അനുസ്മരണദിനം ആചരിച്ചു.
കുമ്പളം ഹൈവേ സൗത്ത് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കുമ്പളം സെന്ററിൽ സമാപിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി കെ വിനയൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം എസ് ശോഭിതൻ, എം കെ സുപ്രൻ, സീത ചക്രപാണി, സി കെ ചന്ദ്രൻ, ഷാലി തങ്കപ്പൻ, വാസന്തി വിജയൻ, എസ് ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.








0 comments