വായന പക്ഷാചരണത്തിന്‌ തുടക്കം: വായിച്ച്‌ വളരാം

reading
വെബ് ഡെസ്ക്

Published on Jun 20, 2025, 03:00 AM | 1 min read


കൊച്ചി

അക്ഷരക്കൂട്ടുകളെ സ്‌നേഹിച്ചും പുസ്തകാസ്വാദനത്തിന്റെ പുതുവഴി തുറന്നും ജില്ലയിൽ വായനദിന പരിപാടികൾ ആഘോഷമായി നടന്നു. സ്കൂളുകളിലും വായനശാലകളിലും വൈവിധ്യമാർന്ന പരിപാടികളും പുസ്തകചർച്ചകളും രചനാമത്സരങ്ങളും നടന്നു. ജൂലൈ ഏഴുവരെ നീളുന്ന വായന പക്ഷാചരണത്തിനും തുടക്കമായി.


ജില്ലാ ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ് വകുപ്പ്‌, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ ചേർന്ന്‌ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം എറണാകുളം ഗവ. ജിജിഎച്ച്‌എസ്‌എസിൽ നടന്നു. കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌ ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അധ്യക്ഷനായി. പ്രൊഫ. എം കെ സാനു, പി എൻ പണിക്കർ അനുസ്മരണം നടത്തി. പി എൻ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അനുപമ ഉണ്ണിക്കൃഷ്ണൻ വായനദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, സെക്രട്ടറി എം ആർ സുരേന്ദ്രൻ, കണയന്നൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി ഡി ആർ രാജേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് വി ഒ ആനിമ്മ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു തുടങ്ങിയവർ സംസാരിച്ചു. ഡോ. സ്വാതി നാരായണന്റെ കുച്ചിപ്പുടിയും അരങ്ങേറി. എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗത്തിൽ നടന്ന വായനദിനാചരണം കവി എസ് കലേഷ് ഉദ്ഘാടനം ചെയ്തു.


മലയാളവിഭാഗം അധ്യക്ഷ പ്രൊഫ. സുമി ജോയി ഒലിയപ്പുറം അധ്യക്ഷയായി. സെന്റ് തെരേസാസ്‌ കോളേജിൽ എഴുത്തുകാരി തനൂജ ഭട്ടതിരി ഉദ്‌ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ സിസ്റ്റർ ടെസ അധ്യക്ഷയായി. തേവര എസ്‌എച്ച്‌ കോളേജിൽ എഴുത്തുകാരി മിനി പി സി മുഖ്യാതിഥിയായി. വിവിധ ഭാഷകളിലെ അക്ഷരങ്ങളെ ഒരുമിപ്പിച്ച്‌ ‘ഭാഷാവൃക്ഷം' എന്ന ഇൻസ്റ്റലേഷനും ഒരുക്കി. ഡോ. ജിനു ജോർജ് അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Home