കൂത്താട്ടുകുളത്ത് വായനയ്‌ക്കായി കാവ്യവൃക്ഷമൊരുക്കി

reading
വെബ് ഡെസ്ക്

Published on Jun 20, 2025, 02:53 AM | 1 min read


കൂത്താട്ടുകുളം

കുട്ടികൾ ഒരുക്കിയ കാവ്യാഞ്ജലിയോടെ ലൈബ്രറി കൗൺസിൽ താലൂക്കുതല വായനപക്ഷാചരണം കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിൽ തുടങ്ങി. സ്കൂൾ വായനശാല തയ്യാറാക്കിയ, വളരുന്ന കാവ്യവൃക്ഷത്തിലെ കവികളുടെ ചിത്രം തിരിച്ചറിഞ്ഞ് കവിതകൾ കണ്ടെത്തി വായിക്കാനും ഈണത്തിൽ ചൊല്ലാനും കാവ്യവൃക്ഷത്തിലേക്ക് പാഠഭാഗത്തെ കവികളെ കൂട്ടിച്ചേർക്കാനും അവസരമുണ്ടായി. ചെറുശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ, ആശാൻ, ഉള്ളൂർ, വള്ളത്തോൾമുതൽ ബാലചന്ദ്രൻ ചുള്ളിക്കാട്, മുരുകൻ കാട്ടാക്കടവരെയുള്ള 50 കവികളുടെ കവിതകൾ ചൊല്ലിയാണ് വായനപക്ഷാചരണത്തെ കുട്ടികൾ വരവേറ്റത്.


സാഹിത്യകാരി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡ​ന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, പി എൻ പണിക്കർ അനുസ്മരണം നടത്തി. താലൂക്ക് പ്രസിഡ​ന്റ് ജോഷി സ്കറിയ, താലൂക്ക് സെക്രട്ടറി സി കെ ഉണ്ണി എന്നിവർ വായനമത്സര വിജയികൾക്ക് സമ്മാനം നൽകി. സി എൻ പ്രഭകുമാർ, ടി വി മായ, ഹണി റെജി, രാജീവ് പാത്തിക്കൽ, സി എച്ച് ജയശ്രീ, ആർ ശ്രീചിത്ര, കെ ജി മല്ലിക എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home