പൊക്കാളിക്കൃഷി വെള്ളം കയറ്റി നശിപ്പിച്ചതായി പരാതി

വൈപ്പിൻ
കുഴുപ്പിള്ളി പഞ്ചായത്തിൽ ചെറുവൈപ്പ് അരങ്ങിൽ പാടത്ത് പൊക്കാളിവിത്ത് ശേഖരിക്കാൻ ഡിപി വേൾഡിന്റെ ധനസഹായത്തോടെ കൊല്ലശേരി ചെല്ലപ്പൻ നടത്തിയ നെൽകൃഷി വെള്ളം കയറ്റി നശിപ്പിച്ചതായി പരാതി. വർഷങ്ങൾക്കുശേഷമാണ് അരങ്ങിൽ പാടത്ത് വിപുലമായ രീതിയിൽ നെൽകൃഷി നടത്തുന്നത്. എന്നാൽ, കൃഷിസമാജം പ്രസിഡന്റ് ചാക്കോച്ചനും തൂമ്പ് നോട്ടക്കാരനായ ജയനും ചേർന്ന് വെള്ളം കയറ്റി കൃഷി നശിപ്പിക്കുകയായിരുന്നുവെന്ന് ചെല്ലപ്പൻ ആരോപിച്ചു. ഇതുസംബന്ധിച്ച് ചെല്ലപ്പൻ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെയും കൃഷി ഓഫീസറുടെയും സാന്നിധ്യത്തിൽ തയ്യാറാക്കിയ കരാർ അവഗണിച്ചാണ് കൃഷി നശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.









0 comments