പൊക്കാളിക്കൃഷി വിളവെടുത്തു

വൈപ്പിൻ
എടവനക്കാട് വാച്ചാക്കലിൽ എടവനക്കാട്ടടപ്പ് സമാജം വക നിലത്തിൽ ഇറക്കിയ പൊക്കാളിക്കൃഷിയുടെ കൊയത്തുത്സവം ഡോ. എ എ മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ എ സാജിത്, കൃഷി അസി. ഡയറക്ടർ സിമ്മി, കൃഷി ഓഫീസർ പി എ ലുബൈന, മികച്ച വനിതാ കർഷക സുൽഫത്ത് മൊയ്തീൻ, എൻ എസ് ഹരിദാസ്, കുഞ്ഞൻ മരക്കാർ എന്നിവർ സംസാരിച്ചു.









0 comments