പൊക്കാളിക്കൃഷിക്ക് വിത്തിട്ടു

പറവൂർ
ചിറ്റാറ്റുകര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പൊക്കാളി നെൽക്കൃഷി തുടങ്ങി. പൂയപ്പിള്ളിയിലെ ശിവൻ മുപ്പതിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ നടന്ന വിത്ത് വിത, പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പി അരൂഷ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ മുഖ്യാതിഥിയായി. വി എ താജുദ്ദീൻ, ലൈബി സാജു, നീതു ചന്ദ്രൻ, ധന്യ ബാബു, പി എ ഷംസുദീൻ, ടി എസ് രാജൻ, പി എ റഷീദ് എന്നിവർ സംസാരിച്ചു.









0 comments