കോട്ടുവള്ളിയിൽ പൊക്കാളി വിത തുടങ്ങി

പറവൂർ
കോട്ടുവള്ളി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തുന്ന പൊക്കാളി വിത ഉദ്ഘാടനം കൈതാരം കെ ജി ജോസിയുടെ പൊക്കാളി പാടശേഖരത്തിൽ വിത്ത് വിതച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദനും കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജിയും ചേർന്ന് നിർവഹിച്ചു. ലതിന സലിംകുമാർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, വി പി സിന്ധു, ആർ ഗീത, ജിത ജലീൽ, ബേസിൽ ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.
ഏഴിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തുന്ന പൊക്കാളി വിത ഉദ്ഘാടനം കെ പി വിൻസന്റിന്റെ കടക്കര പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം എസ് രതീഷ് ഉദ്ഘാടനം ചെയ്തു. കെ ഡി വിൻസന്റ് അധ്യക്ഷനായി. എ കെ മുരളീധരൻ, കെ എൻ വിനോദ്, പി കെ ശിവാനന്ദൻ, എം ബി ചന്ദ്രബോസ്, ജിത ജലീൽ, സജീറ സി ചാത്തോത്ത് എന്നിവർ സംസാരിച്ചു.









0 comments