പെരുമ്പാവൂർ നഗരസഭയുടെ വിലക്ക്‌ ; സ്കൂൾ മതിലിലെ ചിത്രങ്ങൾ 
തെളിക്കേണ്ടെന്ന്‌ ഭരണസമിതി

perumbavur muncipality
വെബ് ഡെസ്ക്

Published on Jul 15, 2025, 03:28 AM | 1 min read


പെരുമ്പാവൂർ

സ്വാതന്ത്ര്യസമരസേനാനികളുടെയും സാമൂഹ്യപരിഷ്‌കർത്താക്കളുടെയും മൺമറഞ്ഞ പ്രതിഭകളുടെയും മങ്ങലേറ്റ ചുവർചിത്രങ്ങൾ തെളിക്കാൻ അനുവദിക്കാതെ പെരുമ്പാവൂർ നഗരസഭാ യുഡിഎഫ്‌ ഭരണസമിതി. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിൽ ഇടം കലാസാംസ്കാരിക വേദി വരച്ച ചിത്രങ്ങൾ മോടിപിടിപ്പിക്കാൻ ചിത്രകാരൻ ഷിബു എബ്രഹാം സമീപിച്ചെങ്കിലും നഗരസഭ വിലക്കുകയായിരുന്നു.


മൂന്നുവർഷംമുമ്പ് വരച്ച ഗാന്ധിജി, ശ്രീനാരായണ ഗുരു, നെഹ്റു, അംബേദ്കർ തുടങ്ങിയവരുടെ ചിത്രങ്ങൾ മഴയും വെയിലുംകൊണ്ട്‌ പൂപ്പൽ പിടിച്ച് മങ്ങിയ അവസ്ഥയിലായിരുന്നു. സൗജന്യമായി ചിത്രങ്ങൾ തെളിക്കാൻ അനുവാദം ചോദിച്ചാണ്‌ ഷിബു എബ്രഹാം നഗരസഭയെ സമീപിച്ചത്‌. എഎം റോഡിലെ പ്രധാന മതിൽ മുമ്പ്‌ പോസ്റ്ററുകൾ പതിച്ച് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. തുടർന്ന്‌ സ്കൂൾ പിടിഎ കമ്മിറ്റി ചിത്രങ്ങൾ വരച്ച് മനോഹരമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടം കലാസാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പെയിന്റ്‌ ഉൾപ്പെടെ സ്പോൺസർമാരെ കണ്ടെത്തിയാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഓരോ വർഷവും തെളിച്ച് പുതുമ നിലനിർത്താമെന്ന് സാംസ്കാരികവേദി ഉറപ്പും നൽകിയിരുന്നു. നഗരസഭയ്ക്കും സ്കൂളിനും സാമ്പത്തികബാധ്യതയില്ലാത്ത പദ്ധതിക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് പ്രവർത്തകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home