ബത്തേരി നഗരസഭ

തുടർഭരണ വിളംബരമായി 
തെരഞ്ഞെടുപ്പ്‌ കൺവൻഷൻ

ബത്തേരി നഗരസഭ
വെബ് ഡെസ്ക്

Published on Nov 19, 2025, 12:00 AM | 1 min read

ബത്തേരി നഗരസഭയിൽ എൽഡിഎഫിന്റെ തുടർഭരണം ഉറപ്പെന്ന പ്രഖ്യാപനവുമായി എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ. എൽഡിഎഫ്‌ സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ രൂപംനൽകാൻ നഗരസഭാ ട‍ൗൺഹാളിൽ ചേർന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ വർധിച്ച ബഹുജന പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായി. 36 ഡിവിഷനുകളിൽ നിന്നായി നൂറുകണക്കിന്‌ ആളുകൾ കൺവൻഷനിൽ പങ്കാളികളായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്തു. കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ അധ്യക്ഷനായി. സിപിഐ എം ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, സിപിഐ സംസ്ഥാന ക‍ൗൺസിൽ അംഗം പി എം ജോയി, അഡ്വ. എം ജോൺസൺ, കെ എസ്‌ സ്കറിയ, വി പി വർക്കി, കെ ലക്ഷ്‌മണദാസ്‌, കെ റഷീദ്‌, എൻ പി രഞ്ജിത്ത്‌ എന്നിവർ സംസാരിച്ചു. ലിജോ ജോണി സ്വാഗതവും നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ നന്ദിയും പറഞ്ഞു. സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കൻ, നഗരസഭയുടെ സ്ഥാപക ചെയർമാനും നിലവിലെ ക‍ൗൺസിലറുമായ സി കെ സഹദേവൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സണുമായ കെ സി റോസക്കുട്ടി, സുരേഷ്‌ താളൂർ, പി കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. എൽഡിഎഫ്‌ മുനിസിപ്പൽ കമ്മിറ്റിയുടെ പ്രകടനപത്രികയിലേക്കുള്ള ജനകീയ പഠനറിപ്പോർട്ട്‌ സി കെ സഹദേവന്‌ നൽകി എം വി ജയരാജൻ പ്രകാശിപ്പിച്ചു. സ്ഥാനാർഥികളെ പി ആർ ജയപ്രകാശ്‌ പരിചയപ്പെടുത്തി. 251 അംഗ തെരഞ്ഞെടുപ്പ്‌ 
കമ്മിറ്റി ബത്തേരി ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിന്‌ 251 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ര‍ൂപീകരിച്ചു. ഭാരവാഹികൾ: കെ ജെ ദേവസ്യ (ചെയർമാൻ), പി സി രജീഷ്‌, കെ അബ്ദുൾ സലീം, മാത്യൂസ്‌ നൂറനാൽ (വൈസ്‌ ചെയർമാൻമാർ), ലിജോ ജോണി (ജനറൽ കൺവീനർ), നാസർ മച്ചാൻ, കുര്യൻ ജോസഫ്‌, പി ജി സോമനാഥൻ (കൺവീനർമാർ), ടി കെ രമേശ്‌ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Home