സ്‌കൂട്ടര്‍ യാത്രക്കാരനെ അക്രമിച്ചു
പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് അത്ഭുതകരമായി

പനവല്ലി പാഞ്ഞടുത്ത കാട്ടാനയ്ക്കുമുന്നില്‍നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്ലി അരണപ്പാറ വാകേരി സ്വദേശി ഷിബുവാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. പനവല്ലി- അപ്പപ്പാറ റോഡിലായിരുന്നു സംഭവം. ജോലിചെയ്യുന്ന റിസോര്‍ട്ടിലേക്ക് പോകുന്നതിനിടയിലാണ് ഷിബുവിനുനേരെ കാട്ടാന പാഞ്ഞെത്തിയത്. കാട്ടാനയെ കണ്ട ഉടൻ വാഹനമുപേക്ഷിച്ച് ചാടിയോടിയതിനാലാണ് രക്ഷപ്പെട്ടത്. കൊമ്പുകൊണ്ട് സ്‌കൂട്ടര്‍ എടുത്തെറിഞ്ഞ ആന ഷിബുവിനുനേരെ തിരിയാത്തതിനാൽ വലിയ അപകടമൊഴിവായി. ഫെന്‍സിങ് ലൈനിന് ഇടയിലേക്കാണ് ഷിബു ചാടിയത്. മുഖത്തും മറ്റും മുറിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് 16കാരനും കാട്ടാനയുടെ മുന്നിലകപ്പെട്ടിരുന്നു.









0 comments