കച്ചേരിപ്പടി പാർക്കും വ്യവസായകേന്ദ്രവും തുറന്നു

പള്ളുരുത്തി
കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ 19–-ാംഡിവിഷനിൽ നിർമിച്ച കച്ചേരിപ്പടി പാർക്ക്, വനിതാ ഫിറ്റ്നസ് സെന്റർ, വ്യവസായ കേന്ദ്രം, നവീകരണം നടത്തിയ കച്ചേരിപ്പടി മാർക്കറ്റിലെ കെഎസ്ഇബി സെക്‌ഷൻ ഓഫീസ് കെട്ടിടം എന്നിവയുടെ ഉദ്ഘാടനം മേയർ എം അനിൽകുമാർ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ പി ആർ രചന അധ്യക്ഷയായി.
ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്, പി എസ് വിജു, സി ആർ സുധീർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ ബി പ്രശാന്ത്, സി ആർ ബിജു, നബീസ ലത്തീഫ് എന്നിവർ സംസാരിച്ചു.









0 comments