നേട്ടങ്ങളുടെ തിളക്കം, വികസന വെളിച്ചം

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി, വർഗ്ഗ വിഭാഗത്തിലെ സ്ത്രീ സംരംഭങ്ങൾക്കായി ശ്രീമൂലനഗരത്ത് 91.65 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പട്ടികജാതി വനിത സംരംഭക ഉല്പാദന വിതരണകേന്ദ്രം
എം പി നിത്യൻ
Published on Oct 25, 2025, 02:45 AM | 1 min read
നെടുന്പാശേരി
പത്തുവർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് പാറക്കടവ് ബ്ലോക്കിൽ അധികാരത്തിൽ എത്തിയ എൽഡിഎഫ് നാടിന് സമ്മാനിച്ചത് വികസനത്തിന്റെ നല്ലനാളുകൾ. പാറക്കടവ്, നെടുമ്പാശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത്. നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. തൊഴിൽ, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, സേവന മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
നൈപുണി വികസന കേന്ദ്രം (സ്കിൽ ഡെവലപ്‌മെന്റ് സെന്റർ) തുറന്നു, എട്ട് കംപ്യൂട്ടർ അധിഷ്ഠിത കോഴ്സുകൾ ആദ്യഘട്ടത്തിൽ
ശ്രീമൂലനഗരത്ത് 91.65 ലക്ഷം രൂപ ചെലവിൽ പട്ടികജാതി വനിതാ സംരംഭക
ഉൽപ്പാദന വിതരണകേന്ദ്രം
തരിശുരഹിത പാറക്കടവ് പദ്ധതി
400 ഹെക്ടർ നെൽക്കൃഷി പുതുതായി തുടങ്ങി
റസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേർന്ന് ‘നിറവ്' പദ്ധതി
സ്കൂൾ കുട്ടികൾക്കായി അക്ഷരമുറ്റത്ത് പൂവും കായും പദ്ധതി
പുത്തൻവേലിക്കര, ചെങ്ങമനാട് ആശുപത്രികളിൽ ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ തുറന്നു
പബ്ലിക് ഹെൽത്ത് സെന്റർ, ആധുനിക ലാബുകൾ, അൾട്രാസൗണ്ട് സ്കാനിങ്, ഡൊമിസിലറി കെയർ സെന്റർ, തൂവൽസ്പർശം പദ്ധതി, ആശാപ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ നൽകൽ പദ്ധതികളും
മാലിന്യമുക്ത ഹരിത ബ്ലോക്ക് പഞ്ചായത്ത്
ഹരിതകർമസേനയ്ക്ക് മാലിന്യനീക്കത്തിനായി വാഹനം നൽകി
സംരംഭകസംഗമം സംഘടിപ്പിച്ചു, 60 സംരംഭങ്ങൾ ആരംഭിച്ചു
200 പേർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കി
നാടൻ കലാപഠനകേന്ദ്രങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകി
പുതിയ ബ്ലോക്ക് ക്ഷീരവികസന ഓഫീസ് നിർമിച്ചു
കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ജോബ് സ്റ്റേഷൻ ആരംഭിച്ച്
ജോബ് ഫെയറും നടത്തി
100ൽ അധികം സ്മാർട്ട് അങ്കണവാടികൾ നിർമിച്ചു
ശിശു, വനിതാ, വയോജന സേവനങ്ങൾക്കായി ബ്ലോക്ക് റിസോഴ്സ് സെന്റർ
ദുരന്തനിവാരണസേന രൂപീകരിച്ചു
അക്ഷരജ്വാല പദ്ധതി ആവിഷ്കരിച്ച് സ്കൂൾ ലൈബ്രറികൾ സജീവമാക്കി
പുതുതായി രണ്ട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങി, എട്ട് എണ്ണം നവീകരിച്ചു
58 പിഎംഎവൈ വീടുകൾ പൂർത്തിയാക്കി. 125 എണ്ണം നിർമാണ പ്രവർത്തനത്തിൽ
218 പഠനമുറികൾ നിർമിച്ചു, പുസ്തകസഞ്ചി പഠനോപകരണ വിതരണം









0 comments