താമരക്കൃഷിയുടെ വിപണന സാധ്യത 
ഉപയോഗപ്പെടുത്തണം: മന്ത്രി പി പ്രസാദ്

p prasad
വെബ് ഡെസ്ക്

Published on Nov 04, 2025, 01:15 AM | 1 min read


നെടുമ്പാശേരി

താമരക്കൃഷിയുടെ വിപണി സാധ്യത കർഷകർ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പി പ്രസാദ്. നെടുമ്പാശേരി പഞ്ചായത്തിലെ മധുരപ്പുറം, മള്ളുശേരി, പറമ്പുശേരി, മാഞ്ഞാലിത്തോട് പാടശേഖരത്തിൽ ആരംഭിച്ച താമരക്കൃഷി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ അധ്യക്ഷനായി. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ്‌ ടി വി പ്രദീഷ്, ശോഭ ഭരതൻ, സഞ്ജു സൂസൻ മാത്യു, എം ജെ ജോമി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home