ഓണംകളി മത്സരം പാലിശേരിയുടെ ഉത്സവമായി

അങ്കമാലി
ഡിവൈഎഫ്ഐ നേതൃത്വത്തിൽ പാലിശേരിയിൽ ഏഴാംതവണയും സംഘടിപ്പിച്ച ഓണനിലാവ് അഖിലകേരള ഓണംകളി മത്സരത്തിൽ നാദം ആർട്‌സ് നല്ലായിക്ക് ഒന്നാംസ്ഥാനം. ജിസിഡിഎ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ കെ കെ മുരളി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, ബെന്നി മൂഞ്ഞേലി, ജിഷ ശ്യാം, സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി അനീഷ്, പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, മേരി ആന്റണി എന്നിവർ സംസാരിച്ചു.
സിനിമാതാരം മീനാക്ഷി മാധവ്, മറിമായം ഫെയിം ലക്ഷ്മി ധന്യ സാജു, സജിത് മാമ്പ്ര, സി കെ മോഹനൻ, തങ്കം മോഹനൻ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.









0 comments