കുമ്പളങ്ങി, പനങ്ങാട് ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരം

പള്ളുരുത്തി
കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിനും പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിനും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം.
രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പരിശോധനകള്‍ക്കുശേഷം ദേശീയതലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേർഡ്‌സിന് തെരഞ്ഞെടുക്കുന്നത്. കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിന് 96.90 ശതമാനവും പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 95.83 ശതമാനവും സ്കോർ ലഭിച്ചു.
സംസ്ഥാനത്ത് 251 ആരോഗ്യസ്ഥാപനങ്ങൾ ഇതുവരെയായി എൻക്യു എഎസ് അംഗീകാരം നേടിയിട്ടുണ്ട്. ജില്ലയിൽ 20 സ്ഥാപനങ്ങൾ അംഗീകാരം നേടി.









0 comments