ലഹരിക്കെതിരെ നാടെങ്ങും ദീപം തെളിച്ചു

കൊച്ചി
ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധസമിതി ബ്രിഗേഡുകളുടെ സംഗമവും "മയക്കുമരുന്ന് വിരുദ്ധ ദീപം" തെളിക്കലും സംഘടിപ്പിച്ചു. വിദ്യാർഥികളും യുവജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ പങ്കാളിയായി. എറണാകുളം ഏരിയ കമ്മിറ്റി ടി കെ സാംസ്‌കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ബ്രിഗേഡുകളുടെ സംഗമവും ദീപം തെളിക്കലും ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. കെ വി മനോജ് അധ്യക്ഷനായി.
കളമശേരിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്തു. സി പി ഉഷ അധ്യക്ഷയായി. വാഴക്കുളം ചെമ്പറക്കി നടക്കാവ് ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. താഹിറ നാസർ അധ്യക്ഷയായി. തൃപ്പൂണിത്തുറയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. സി എൻ സുന്ദരൻ അധ്യക്ഷനായി.
മൂവാറ്റുപുഴയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനീഷ് എം മാത്യു അധ്യക്ഷനായി. നേര്യമംഗലത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് രാജ് അധ്യക്ഷനായി.
കോതമംഗലത്ത് കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്‌ട്രാർ ജേക്കബ് ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എ ജോയി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആലുവയിൽ നാർകോട്ടിക് സെൽ ആലുവ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ മുഖ്യാതിഥിയായി. എം എ ഹസീബ് അധ്യക്ഷനായി. പറവൂരിൽ ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായി.
തൃക്കാക്കരയിൽ പാലാരിവട്ടം സർക്കിൾ ഇൻസ്പെക്ടർ കെ ആർ രൂപേഷ് ഉദ്‌ഘാടനം ചെയ്‌തു. എ ജി ഉദയകുമാർ അധ്യക്ഷനായി. പള്ളുരുത്തിയിൽ എക്സൈസ് ഇൻസ്പെക്ടർ അഞ്ജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. വൈപ്പിനിൽ റിട്ട. ജസ്‌റ്റിസ് കെ കെ ദിനേശൻ ഉദ്‌ഘാടനം ചെയ്തു. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ മുഖ്യാതിഥിയായി.
കോലഞ്ചേരി പട്ടിമറ്റത്ത് ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജൂബിൾ ജോർജ് അധ്യക്ഷനായി. കാലടിയിൽ ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. കെ പി റെജീഷ് അധ്യക്ഷനായി.
പിറവത്ത് മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി. മട്ടാഞ്ചേരിയിൽ കെ ജെ മാക്‌സി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബെനഡിക്‌ട് ഫെർണാണ്ടസ് അധ്യക്ഷനായി.








0 comments