ചൂർണിക്കര ആയുർവേദ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് അംഗീകാരം

ആലുവ
ചൂർണിക്കര പഞ്ചായത്ത് തായിക്കാട്ടുകര ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് (എൻഎബിഎച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേഷന്‍ ലഭിച്ചു. സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടത്തി. പുരസ്കാരം മന്ത്രിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. ബിനു ജോർജ് എന്നിവർ ഏറ്റുവാങ്ങി.
നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അടിസ്ഥാനസൗകര്യ വികസനം, രോഗീസൗഹൃദ അന്തരീക്ഷം, രോഗീസുരക്ഷ, ഔഷധഗുണനിലവാരം, അണുബാധനിയന്ത്രണം എന്നിവയിലെ മികവ് പരിഗണിച്ചാണ് അംഗീകരിച്ചത്.









0 comments