മുഴുവൻ അതിഥിത്തൊഴിലാളികളെയും ക്ഷേമനിധി അംഗങ്ങളാക്കും

കൊച്ചി
അതിഥിത്തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണ നിയമം നടപ്പാക്കിയ സംസ്ഥാന സർക്കാരിന് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അതിഥിത്തൊഴിലാളി സബ് കമ്മിറ്റി കൺവൻഷൻ അഭിവാദ്യമർപ്പിച്ചു. ജില്ലയിലെ മുഴുവൻ അതിഥിത്തൊഴിലാളികളെയും അതിഥിത്തൊഴിലാളി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും കുടിയേറ്റ ക്ഷേമനിധിയിൽ ചേർക്കാനും പപ്പൻചേട്ടൻഹാളിൽ ചേർന്ന കൺവൻഷൻ തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി ടി ബിജു, ജിനി രാധാകൃഷ്ണൻ, വി ഹരിദാസ്, അജിത് ഗുരുവായൂർ, കെ എ ഉസ്മാൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വി ടി ബിജു (ജനറൽ കൺവീനർ), കെ എ ഉസ്‌മാൻ, പർവേശ്, വിദ്യ (കൺവീനർമാർ). 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.









0 comments