41 ഗ്രാം എംഡിഎംഎയുമായി നേപ്പാളിയും യുവതിയും അറസ്റ്റില്‍

കൊച്ചി
പാലാരിവട്ടത്ത് വൻ രാസലഹരിവേട്ട. നേപ്പാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. നേപ്പാൾ സാന്താപുർ നാജിൻ ടോലെ പൊക്കാറെൽ ടിക്കാറാം (29), അസം സ്വദേശിനി മുഹ്സിന മഹബൂബ (24) എന്നിവരെയാണ് പാലാരിവട്ടം പാലത്തിനടുത്തുനിന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 41.56 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ബംഗളൂരുവില്‍നിന്നെത്തിച്ച എംഡിഎംഎ എറണാകുളത്ത് ഇടപാടുകാർക്ക് കൈമാറാൻ വരുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.









0 comments