234 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ

കളമശേരി
അപ്പോളോ ടയേഴ്സിനുസമീപത്തുനിന്ന് 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ ഡാൻസാഫ് ടീം പിടികൂടി.
കായംകുളം ചിറക്കടവം മാളികപടീത്തിൽ സുധീർ യൂസഫ് (37), കായംകുളം ചിറക്കടവം പട്ടാണിപ്പറമ്പിൽ ആസിഫ് നിസാം (25) എന്നിവരാണ് പിടിയിലായത്.
ഇവർ കുറച്ചുനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.









0 comments