ട്രോളിങ്ങിനുശേഷം ബോട്ടുകൾ കടലിൽ ; പ്രതീക്ഷിച്ച കോള് ഇല്ല , ലഭിച്ചത് അയലമാത്രം

മട്ടാഞ്ചേരി
അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം ഏറെ പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകൾക്ക് കുറച്ച് അയല മാത്രം. പ്രതീക്ഷയ്‌ക്കൊത്ത കോള് കിട്ടാത്തതിനാൽ ബോട്ടുകളിൽ ചിലത് തിരിച്ചെത്തി. കടലിൽ ശക്തമായ കാറ്റുണ്ടായത് മീൻപിടിത്തത്തെ ബാധിച്ചുവെന്ന് തൊഴിലാളികൾ പറഞ്ഞു. ട്രോളിങ്ങിനുശേഷം വലിയതോതിൽ മീൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ വൻതുക ചെലവാക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റ പണികള്‍ മറ്റും നടത്തിയത്. എന്നാൽ, ആദ്യദിനംതന്നെ നിരാശയായിരുന്നു ഫലമെന്നും തൊഴിലാളികൾ പറഞ്ഞു.
ട്രോളിങ് കഴിഞ്ഞ് കടലിലേക്കിറങ്ങുന്ന ബോട്ടുകൾ കിളിമീൻ, കരിക്കാടി ചെമ്മീൻ തുടങ്ങിയ മീനുകളുമായാണ് മടങ്ങാറ്. ശക്തമായ മഴയെത്തുടർന്ന് കടൽ ഇളകിയത് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, വരുംദിനങ്ങളിൽ പ്രതീക്ഷ തെറ്റില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.









0 comments