മഞ്ഞപ്രയ്‌ക്ക് മികവിന്റെ അഞ്ചുവർഷം

മഞ്ഞപ്ര പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ നൂറാമത് വീടിന്റെ താക്കോൽ മന്ത്രി വി ശിവൻകുട്ടി കൈമാറുന്നു (ഫയൽ ചിത്രം)
വർഗീസ് പുതുശേരി
Published on Sep 25, 2025, 03:14 AM | 1 min read
അങ്കമാലി
അഞ്ചുവർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2021ൽ അധികാരത്തിലെത്തിയ എൽഡിഎഫ് ഭരണസമിതി മഞ്ഞപ്ര പഞ്ചായത്തിന് സമ്മാനിച്ചത് നേട്ടങ്ങളുടെ അഞ്ചുവർഷം. പ്രസിഡന്റുമാർ – അൽഫോൺസ ഷാജൻ, വത്സലകുമാരി വേണു. വൈസ് പ്രസിഡന്റ് –ബിനോയ് ഇടശേരി.
പ്രകടനപത്രികയിലെ പ്രധാന ഇനമായിരുന്നു വടക്കുംഭാഗം ഷോപ്പിങ് കോംപ്ലക്സ് നിർമാണം. 2.92 കോടി രൂപ ചെലവിൽ പദ്ധതിക്ക് തുടക്കമിട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം സമൂഹത്തിനാകെ പ്രയോജനകരമായവിധം വിപുലീകരിച്ചു. രാവിലെ 8.30 മുതൽ വൈകിട്ട് ആറുവരെ ഒപി സൗകര്യം ഉറപ്പാക്കി. പഞ്ചായത്ത് സ്വന്തമായി ഡോക്ടറെ നിയമിച്ചു. ലാബ്, ഇസിജി സൗകര്യം തുറന്നു. ആഴ്ചയിലൊരിക്കൽ ഓരോ വീട്ടിലും ഡോക്ടർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ എത്തുന്നവിധം പാലിയേറ്റീവ് പ്രവർത്തനം വിപുലീകരിച്ചു. 55 ലക്ഷം രൂപ സംസ്ഥാന ഫണ്ട് കൂടി ചെലവഴിച്ച് പുതിയ ജനകീയ കേന്ദ്രം പണികഴിപ്പിച്ചു. അഞ്ചുവർഷംകൊണ്ട് മൂന്ന് കോടിയോളം രൂപയാണ് ആരോഗ്യമേഖലയിൽ ചെലവഴിച്ചത്.
ലൈഫ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 158 ഗുണഭോക്താക്കളിൽ 148 പേർക്കും വീട് നൽകി
13 പേർക്ക് സ്വന്തമായി സ്ഥലം വാങ്ങാൻ സഹായം നൽകി
ജൈവ പച്ചത്തുരുത്ത് ജില്ലയിൽ മൂന്നാംസ്ഥാനം നേടി
ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരുടെ സേവനത്തിലൂടെ സന്പൂർണ മാലിന്യമുക്ത പഞ്ചായത്തായി
രണ്ടുകോടിയോളം രൂപ ചെലവഴിച്ച ജൈവപച്ചക്കറി ഉൽപ്പാദനത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം
പഞ്ചായത്തിന് ഐഎസ്‌ഒ സർട്ടിഫിക്കറ്റ്
അന്പതോളം വീടുകളുടെ മുകളിൽക്കൂടി കടന്നുപോയ 11 കെ വി വൈദ്യുതിലൈൻ 1.11 കോടി രൂപ ചെലവഴിച്ച് മാറ്റി സ്ഥാപിച്ചു
രണ്ട് കോടി രൂപ ചെലവിൽ ചിറകളുടെയും തോടുകളുടെയും സംരക്ഷണം
ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ സർക്കാരിൽനിന്ന് 60 ലക്ഷം രൂപ
കുടുംബശ്രീ നേതൃത്വത്തിൽ 600 ഓളം ചെറുകിട സംരംഭങ്ങൾ
അടുക്കളമുറ്റത്ത് കോഴിവളർത്തൽ പദ്ധതി
ഒന്നരക്കോടി രൂപ ചെലവിൽ ആട്, പോത്ത്, കിടാരി വിതരണം
മൂന്ന് കോടി രൂപ ചെലവിട്ട് ഗതാഗതസൗകര്യ വികസനം
പിഎസ്‌സി പരീക്ഷാ പരിശീലനം, പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം
സ്റ്റേഡിയം പുനർനിർമിച്ചത് ഉൾപ്പെടെ കായികരംഗത്ത് ചെലവിട്ടത് രണ്ടുകോടി രൂപ









0 comments