വികസനം മറന്ന മണീട്‌

maneed

മണീട് രണ്ടാം വാർഡ് നീലനാൽതാഴം പാടശേഖരത്തിന്റെ 
സംരക്ഷണഭിത്തി നിർമ്മാണം മുടങ്ങിയ നിലയിൽ

avatar
എൽദോ ജോൺ

Published on Oct 19, 2025, 01:38 AM | 2 min read

പിറവം


വികസനം മറന്ന പഞ്ചായത്തായി മണീട്‌. അഴിമതിയും കെടുകാര്യസ്ഥതയും തമ്മിലടിയും കുതികാൽവെട്ടുമാണ്‌ യുഡിഎഫ്‌ ഭരണസമിതിയുടെ ശേഷിപ്പുകൾ.


അഞ്ചു വർഷം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയും അഴിമതിപ്പണത്തിന്റെ വീതംവയ്‌പ്പുകളെക്കുറിച്ചും തർക്കങ്ങളായിരുന്നു. പട്ടികജാതി ജനവിഭാഗങ്ങൾ ഏറെയുള്ള പഞ്ചായത്തുകളിലൊന്നാണിത്‌. ഇവിടെ പൊതുശ്മശാനമടക്കമില്ല. അടിസ്ഥാന വികസന പ്രശ്‌നങ്ങളിലോ ജനജീവിതത്തിലോ ഗുണപരമായി ഇടപെടാനോ മാറ്റംവരുത്താനോ കഴിഞ്ഞില്ല.


സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ചിത്രമെടുത്ത് ഫ്ലക്‌സ്‌ സ്ഥാപിച്ച്‌ മേനിനടിക്കുന്ന കൂട്ടമായി ഭരണസമിതി.


കെടുകാര്യസ്ഥതയുടെ അഞ്ചാണ്ട്‌


* മണീട് പുഞ്ച, നീലനാൽതാഴം പാടശേഖരം എന്നിവയ്ക്കായി അനുവദിച്ച 10 കോടി രൂപയുടെ നിർമാണം പാതിവഴിയിൽ മുടങ്ങി

 * നെൽവയലുകൾ തരിശുകിടക്കുമ്പോൾ തരിശുരഹിത പഞ്ചായത്ത് പ്രഖ്യാപനം

 * സർക്കാർ നൽകിയ ടില്ലറുകൾ, കൊയ്ത്ത്‌–മെതിയന്ത്രങ്ങൾ, ട്രാക്‌ടറുകൾ തുരുമ്പെടുത്തു

 * തടയണകൾ പലതും ആറു മാസത്തിനകം തകർന്നു

 * മേമ്മുഖം–ആരക്കുന്നം റോഡ് നിർമാണം നാല്‌ വർഷമായി മുടങ്ങിക്കിടക്കുന്നു

 * പുളിഞ്ചോട്–- ടോക് എച്ച് റോഡ്, വെട്ടിക്കൽ-–ഏഴക്കരനാട്- വെട്ടിത്തറ മുടക്കിൽ കടവ് റോഡ് നിർമാണം മുടങ്ങി

 * നീർക്കുഴി– കുനഞ്ചേരി മടക്കിൽകടവ്, മില്ലുംപടി–- കിഴേത്തുകുഴി, ഏഴക്കരനാട്–- കുടുംബനാട് ഉൾപ്പെടെയുള്ള റോഡ് റീടാർ ചെയ്‌ത്‌ മൂന്ന്‌ മാസത്തിനുള്ളിൽ തകർന്നു

​* ജലജീവൻ പദ്ധതി പൂർത്തീകരിക്കാത്തതിനാൽ 22 പട്ടികജാതി ഉന്നതികളിൽ കുടിവെള്ളമില്ല

 * സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ട്രീറ്റ്മെന്റ് പ്ലാന്റും പമ്പുഹൗസും പണിതില്ല

 * ജോസ് കെ മാണി എംപി ഫണ്ടിൽനിന്ന്‌ 65 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കുന്നത്തുമറ്റം കുടിവെള്ളപദ്ധതി പ്രവർത്തനം തുടങ്ങിയില്ല

* തോമസ് ചാഴികാടൻ എംപി 34 ലക്ഷം നൽകി നിർമാണം തുടങ്ങിയ കുരുത്തോലത്തണ്ട് കുടിവെള്ളപദ്ധതി മുടങ്ങി

 * കുന്നത്തുമറ്റം നഗറിന് അംബേദ്‌കർ ഗ്രാമവികസന പദ്ധതിയിൽ ഒരു കോടി രൂപ അനുവദിച്ചിട്ടും പണി തുടങ്ങിയില്ല

 * പൊതുശ്‌മശാനത്തിനായി 1.97.5 ഏക്കർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിയതല്ലാതെ ഒന്നും നടന്നില്ല

​ * പൊതുകളിസ്ഥലത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും നിർമാണം നടത്തിയില്ല

 * പൈനാപ്പിൾ ഇലയിൽനിന്ന്‌ നൂൽ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റ് തുടങ്ങിയെങ്കിലും പൂട്ടി

 * സ്വന്തമായി കെട്ടിടമില്ലാതെ അങ്കണവാടികൾ

 * പുറമ്പോക്കിലെ മരങ്ങൾ മുറിച്ചുകടത്തി

 * ഏഴക്കരനാട്ടിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം നവീകരിച്ച് സ്വകാര്യവ്യക്തിക്ക് ആശുപത്രി തുടങ്ങാൻ നൽകി

 * കാരൂർകാവിൽ ടൂറിസം വികസനത്തിനായി സർക്കാർ അനുവദിച്ച 72 ലക്ഷത്തിന്റെ പദ്ധതി മുടങ്ങി

 * ടേക് എ ബ്രേക് മണീടിൽ ബോർഡിൽ മാത്രമായി

 * പകൽവീട്‌ തുടങ്ങിയില്ല

 * ജനകിയ ഹോട്ടൽ അടച്ചുപൂട്ടി



deshabhimani section

Related News

View More
0 comments
Sort by

Home