എം കെ സാനുവിന് സ്മരണാഞ്ജലി

കൊച്ചി
സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രൊഫ. എം കെ സാനു സ്മരണാഞ്ജലി സംഘടിപ്പിച്ചു. അനുസ്മരണയോഗത്തിൽ പരിഷത്ത് പ്രസിഡന്റ് സി രാധാകൃഷ്ണൻ അധ്യക്ഷനായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്, പ്രൊഫ. എം തോമസ് മാത്യു, പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ഡോ. ടി എസ് ജോയി, അഡ്വ. എം കെ ശശീന്ദ്രൻ, സിഐസിസി ജയചന്ദ്രൻ, ശ്രീമൂലനഗരം മോഹൻ തുടങ്ങിയവർ സംസാരിച്ചു.
മഹാരാജാസ് കോളേജ് മലയാളവിഭാഗം ആഭിമുഖ്യത്തിൽ പ്രൊഫ. എം കെ സാനു അനുസ്മരണം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും എഴുത്തുകാരനുമായ എം വി ബെന്നി അനുസ്മരണപ്രഭാഷണം നടത്തി. ഡോ. സുമി ജോയി ഓലിയപ്പുറം അധ്യക്ഷയായി. നാവൂർ പരീത്, എം ബി അനുപമ എന്നിവർ സംസാരിച്ചു.
പ്രബോധ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രൊഫ. എം കെ സാനുവിനെ അനുസ്മരിച്ചു. അനുസ്മരണയോഗത്തിൽ ഡോ. കെ രാധാകൃഷ്ണൻനായർ അധ്യക്ഷനായി. പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി ഡി നവീൻകുമാർ, ഡി ജി സുരേഷ്, ജോഷി ഡോൺബോസ്കോ, ആർ എസ് ഭാസ്‌കർ, ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ എന്നിവർ സംസാരിച്ചു. പ്രബോധ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രൊഫ. വിനോദ്കുമാർ കല്ലോലിക്കൽ ചെയർമാനായി എം കെ സാനു പഠനഗവേഷണകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു.









0 comments