പതിനാറുകാരനെ മർദിച്ചതായി പരാതി

വൈപ്പിൻ
ഞാറക്കലിൽ പതിനാറുകാരനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചതായി പരാതി. ഏഴാംവാർഡിൽ മാരാത്തറ സാജുവിന്റെയും ദീപയുടെയും മകൻ ആദിത്യനെയാണ് 10 പേർ ചേർന്ന് മർദിച്ചത്. പരിക്കേറ്റ ആദിത്യനെ ഞാറക്കലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂഞ്ഞാർ ജി വി രാജ സ്പോർട്സ് അക്കാദമിയിൽ 10–-ാംക്ലാസ് വിദ്യാർഥിയും ഫുട്ബോൾ താരവുമാണ് ആദിത്യൻ. വെള്ളിയാഴ്ച എടവനക്കാട്ടുള്ള കണ്ടാലറിയാവുന്ന 10 പേർ ചേർന്നാണ് മർദിച്ചതെന്ന് ആദിത്യൻ പറഞ്ഞു. ഫുട്ബോൾ കളിക്കിടയിലുണ്ടായ തർക്കമാണ് കാരണം. ബൈക്കുകളിൽ എത്തിയ ഇവർ ആദിത്യനെ വീട്ടിൽനിന്ന് ബലമായി പിടിച്ചിറക്കി പെരുമ്പിള്ളി അസീസി സ്കൂളിനടുത്തുള്ള ടർഫിൽ എത്തിച്ചായിരുന്നു മർദനം. സംഭവത്തിൽ അച്ഛൻ സാജു ഞാറക്കൽ പൊലീസിൽ പരാതി നൽകി.
പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തെങ്കിലും കേസ് എടുത്തിട്ടില്ല. എല്ലാവരും പ്രായപൂർത്തിയാകാത്ത കുട്ടികളായതുകൊണ്ട് കേസ് ജുവനൈൽ നിയമമനുസരിച്ചേ എടുക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്തവർ എങ്ങനെ കിലോമീറ്ററുകൾ ബൈക്കോടിച്ചുവന്നു എന്ന ചോദ്യവുമുണ്ട്.









0 comments