വായനയുടെ പുതുലഹരി പകർന്ന് 
കാലാമ്പൂര് വിജയ ലൈബ്രറി

library day
വെബ് ഡെസ്ക്

Published on Sep 14, 2025, 02:48 AM | 1 min read


മൂവാറ്റുപുഴ

ഗ്രന്ഥശാല ദിനത്തിൽ അറിവിന്റെ ലഹരി പകർന്ന് വിവിധ പദ്ധതികളുമായി കാലാമ്പൂര് വിജയ ലൈബ്രറി ആൻഡ് റീഡിങ് റൂം. പുസ്തകവായനയിലുപരി വിവിധ പ്രവർത്തനങ്ങളുമായി അറിവിന്റെ വെളിച്ചം പകരുകയാണ് ആയവന പഞ്ചായത്തിൽ സിദ്ധൻപടിയിലെ ഇ‍ൗ ലൈബ്രറി.


1967ലാണ്‌ ലൈബ്രറി പ്രവർത്തനം തുടങ്ങിയത്‌. കാളിയാർ–മൂവാറ്റുപുഴ റോഡരികിൽ ഇരുനില മന്ദിരത്തിലാണ് പ്രവർത്തനം. പ്രദേശത്തെ 120 കുടുംബങ്ങളിൽ പുസ്തകമെത്തിക്കുന്നുണ്ട്‌. വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവ മാസപരിപാടികളായി നടത്തുന്നു. 300 അംഗങ്ങളുള്ള വയോജനവേദി മൂവാറ്റുപുഴ താലൂക്കിലെ മികച്ച വയോജന കൂട്ടായ്മയാണ്. സ്വയംതൊഴിൽ പരിശീലനം, യുവാക്കൾക്ക് പിഎസ്‌--സി പരീക്ഷാപരിശീലനം എന്നിവ ലൈബ്രറിയിലുണ്ട്. സ്വന്തമായി വായനമത്സരം നടത്തി ക്യാഷ് അവാർഡ് നൽകുന്നു. താലൂക്കിലെ എ ഗ്രേഡ്  ലൈബ്രറികളിലൊന്നായ വിജയ ലൈബ്രറിയിൽ 13,500 പുസ്തകങ്ങൾ, പ്രധാന ആനുകാലികങ്ങൾ തുടങ്ങിയവയുണ്ട്. ഇ എസ് അഷറഫ് പ്രസിഡന്റും എം വി ബിജു സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തിക്കുന്നത്. ബിനു വർഗീസാണ് ലൈബ്രേറിയൻ.



deshabhimani section

Related News

View More
0 comments
Sort by

Home