എല്‍ഇഡി ബള്‍ബ് ; മെയ്ഡ് ഇന്‍ കളമശേരി ഐടിഐ

കൊച്ചി
കൂടുതൽ പ്രകാശവും കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഉറപ്പുനൽകി കളമശേരി ഐടിഐയിലെ വിദ്യാർഥികൾ നിർമിച്ച എൽഇഡി ബൾബുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് എന്റെ കേരളം മേളയിൽ. പ്രദർശന നഗരിയിലെ കളമശേരി ഐടിഐയുടെ സ്റ്റാളിൽ വിദ്യാർഥികൾ തത്സമയമാണ് എൽഇഡി ബൾബ് നിർമിക്കുന്നതും വിൽക്കുന്നതും. ഒമ്പത് വാട്ടിന്റെ രണ്ടുതരം എൽഇഡി ബൾബുകളാണ് മേളയിൽ വിൽപ്പനയ്ക്കുള്ളത്. 40, 60 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.
ഉപഭോക്താവിന്റെ കൺമുന്നിൽ എൽഇഡി ലൈറ്റുകൾ നിർമിച്ച് പരീക്ഷിച്ചശേഷമാണ് വിൽപ്പനയെന്ന് വിദ്യാർഥികളായ പി എസ് സൂരജ്, അപർണ വിനോദ് എന്നിവർ പറഞ്ഞു. ബൾബുകൾക്ക് ഒരുവർഷത്തെ വാറന്റി നൽകുന്നുണ്ട്. ഇതിനിടയിൽ ബൾബുകൾക്ക് എന്തെങ്കിലും കേടുപാടുണ്ടായാൽ കളമശേരി ഐടിഐയിൽ എത്തിച്ചാൽ സൗജന്യമായി നന്നാക്കിനൽകുമെന്നും വിദ്യാർഥികൾ പറഞ്ഞു. മേളയ്ക്ക് എത്തിയവരിൽ വലിയൊരു വിഭാഗം ബൾബുകൾ വാങ്ങി. സീരിയൽ ലൈറ്റുകളും നിർമിക്കുന്നുണ്ടിവിടെ. 250 രൂപയാണ് ഇവയുടെ വില.









0 comments