ലീപ് കേരള പ്രസംഗമത്സരം: ഫ്ലോറ ജോസിന് ഒന്നാംസ്ഥാനം

ലീപ് കേരള പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഫ്ലോറ ജോസിന് കലക്‌ടർ ജി പ്രിയങ്ക സമ്മാനം നൽകുന്നു
കൊച്ചി
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരളയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു.
കാക്കനാട് കലക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന മത്സരത്തിൽ 22 വിദ്യാർഥികൾ പങ്കെടുത്തു. കോതമംഗലം എംഎ കോളേജിലെ ഫ്ലോറ ജോസ് ഒന്നാംസ്ഥാനം നേടി. ഫബ്രിസിയോ ജോസ് (എംഎ കോളേജ് കോതമംഗലം), അപർണ സത്യൻ (സമരിറ്റൻ നഴ്‌സിങ് കോളേജ്, പഴങ്ങനാട്) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് കലക്ടർ ജി പ്രിയങ്ക സമ്മാനങ്ങൾ നൽകി. 5000 രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാംസമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 3000 , 2000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു.
പുത്തൻകുരിശ് വില്ലേജ് ഓഫീസർ വി സന്ധ്യാ രാജി, ഐടി മിഷൻ ജില്ലാ മാനേജർ ചിഞ്ചു സുനിൽദത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ. അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ, ഫെഡറൽ ബാങ്ക് പ്രതിനിധി രോഹിത് മുരളി കുമാർ എന്നിവർ സംസാരിച്ചു.









0 comments