എൽഡിഎഫ്‌ തൃപ്പ‍ൂണിത്തുറ നഗരസഭാ കൺവൻഷൻ

Ldf thripunithura Convention p rajeev
വെബ് ഡെസ്ക്

Published on Nov 15, 2025, 03:15 AM | 1 min read


തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ നഗരസഭ എൽഡിഎഫ് കൺവൻഷൻ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. ശശി വെള്ളക്കാട്ട് അധ്യക്ഷനായി. എൽഡിഎഫ് പ്രകടനപത്രിക നടൻ മണികണ്ഠൻ ആചാരിക്ക് കൈമാറി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു പ്രകാശിപ്പിച്ചു.


നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഫാക്ട് പത്മനാഭൻ, എൽഡിഎഫ് നേതാക്കളായ എം സി സുരേന്ദ്രൻ, സി എൻ സുന്ദരൻ, പി വാസുദേവൻ, എ കെ സജീവൻ, എസ് മധുസൂദനൻ, തോപ്പിൽ ഹരി, ടോണി മണിയങ്കോട്ട് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home