വികസനനേട്ടങ്ങൾ പങ്കിട്ട്‌ 
സുസ്ഥിര വികസന ജാഥ തുടങ്ങി

ldf march
വെബ് ഡെസ്ക്

Published on Sep 18, 2025, 02:45 AM | 1 min read


വൈപ്പിൻ

സമാനതകളില്ലാത്ത വികസനത്തിന്റെ അഞ്ചുവർഷം പൂർത്തിയാക്കിയ എൽഡിഎഫ്‌ ഭരണത്തിലുള്ള വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള സുസ്ഥിര വികസന പ്രചാരണജാഥ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു. പെരുന്പിള്ളിയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി പി ഡി ലൈജു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ മേഴ്‌സി തോമസ്‌, കെ വി നിജിൽ എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ക്യാപ്‌റ്റൻ കെ എ സാജിത്, വൈസ്‌ ക്യാപ്‌റ്റൻ എം ബി ഷൈനി, മാനേജർ കെ കെ ജോഷി എന്നിവർക്കുപുറമെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുളസി സോമൻ, കെ കെ ബാബു, പി ബി സജീവൻ, ഇ സി ശിവദാസ്‌, എൻ എസ്‌ സൂരജ്‌ എന്നിവർ സംസാരിച്ചു.


ആദ്യദിന സമാപനം ചാത്തങ്ങാട്‌ ബസാറിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി ഉദ്‌ഘാടനം ചെയ്‌തു. കെ യു ജീവൻമിത്ര അധ്യക്ഷനായി. പി വി സിനിലാൽ സംസാരിച്ചു.


വ്യാഴം രാവിലെ പള്ളത്താംകുളങ്ങരയിൽനിന്ന്‌ ആരംഭിക്കുന്ന ജാഥ ജില്ലാ കമ്മിറ്റി അംഗം ടി വി നിധിൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ മുനന്പം മാണി ബസാറിൽ സമാപനസമ്മേളനം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home