പെരുമ്പാവൂർ നഗരസഭാ ഓഫീസിലേക്ക് എൽഡിഎഫ് മാര്‍ച്ച് നടത്തി

പെരുമ്പാവൂർ
പെരുമ്പാവൂർ നഗരസഭാ യുഡിഎഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു.
സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ പി റെജിമോൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എൻ സി മോഹനൻ, രമേശ് ചന്ദ്, വി പി ഖാദർ, നിഖിൽ ബാബു, കെ ഇ നൗഷാദ്, ഷീല സതീശൻ, ടി വി അനിൽ, പി എസ് അഭിലാഷ്, പി സി ബാബു, സി കെ രൂപേഷ്കുമാർ എന്നിവർ സംസാരിച്ചു.









0 comments